WHAT IS PCWF?
മാതൃഭൂമിയുടെ ഹൃദയം മാധവന്‍നായരായിരുന്നുവെന്നു നിങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പിന്തുടരുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും നിങ്ങള്‍ പറയുകയുണ്ടായി. നിങ്ങള്‍ ആദര്‍ശങ്ങളെ പിന്തുടരുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം തന്നുപോയ പൈതൃകത്തെ നിങ്ങള്‍ ബുദ്ധിപൂര്‍വം വിനിയോഗിക്കണം. ഒരാള്‍ക്ക്‌ ധാരാളം മൂലധനം മാത്രമുണ്ടായതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ആ മൂലധനത്തെ സമുചിതമായവിധം ഉപയോഗപ്പെടുത്തേണ്ടത്‌ എങ്ങനെയെന്ന അറിവ്‌ അയാള്‍ക്കുണ്ടായിരിക്കുക കൂടി വേണം.നിങ്ങള്‍ പത്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ പുഷ്ടിപ്പെടുത്തണം. സ്വന്തം കാലുകളിന്മേല്‍തന്നെ ഊന്നിനില്‍ക്കുവാന്‍ അതിന്നുള്ള പ്രാപ്‌തിയെ മേലിലും നിലനിര്‍ത്തുകയും വേണം.

ശുചിത്വ പൊന്നാനിക്കായ്''

പൊന്നാനി സിറ്റി വെല്‍ ഫെയ൪ ഫോറം പൊന്നാനി ഫെയ്സ് ബുക്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ''മാലിന്യംആപത്ത് - ആരോഗ്യം സമ്പത്ത്''
കാമ്പയിയിനു തുടക്കം കുറിച്ച് ചെയര്‍പേര്‍സന്‍ ശ്രീമതി : പി ബീവി വൃക്ഷതൈ നടന്നു.

read more

അൽ ഐൻ കമ്മിറ്റി വാർഷിക ജനറൽ ബോഡി

പൊന്നാനി സിറ്റി വെൽഫെയർ ഫോറം അൽ ഐൻ കമ്മിറ്റി വാർഷിക ജനറൽ ബോഡി വൈസ് പ്രസിഡണ്ട് കെ എം ബദറുദ്ധീന്റെ അദ്ധ്യക്ഷതയിൽ ഡോ. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു

read more

മാതൃഭൂമി

മാതൃഭൂമി'യുടെ ഹൃദയം മാധവന്‍നായരായിരുന്നുവെന്നു നിങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പിന്തുടരുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും നിങ്ങള്‍ പറയുകയുണ്ടായി. നിങ്ങള്‍ ആദര്‍ശങ്ങളെ പിന്തുടരുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍, അദ്ദേഹം തന്നുപോയ പൈതൃകത്തെ നിങ്ങള്‍ ബുദ്ധിപൂര്‍വം വിനിയോഗിക്കണം. ഒരാള്‍ക്ക്‌ ധാരാളം മൂലധനം മാത്രമുണ്ടായതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ആ മൂലധനത്തെ സമുചിതമായവിധം ഉപയോഗപ്പെടുത്തേണ്ടത്‌ എങ്ങനെയെന്ന അറിവ്‌ അയാള്‍ക്കുണ്ടായിരിക്കുക കൂടി വേണം. നിങ്ങള്‍ പത്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ പുഷ്ടിപ്പെടുത്തണം. സ്വന്തം കാലുകളിന്മേല്‍തന്നെ ഊന്നിനില്‍ക്കുവാന്‍ അതിന്നുള്ള പ്രാപ്‌തിയെ മേലിലും നിലനിര്‍ത്തുകയും വേണം.

പക്ഷേ, ഇതൊരു രണ്ടാംതരം പ്രാധാന്യം മാത്രമുള്ള കാര്യമാണ്‌. പത്രത്തിന്റെ നയത്തെയും അത്‌ പൊതുജനങ്ങള്‍ക്ക്‌ ചെയ്യുന്ന ഗുണത്തെയുമാണ്‌ ഞാനധികം ശ്രദ്ധിക്കുന്നത്‌. മാധവന്‍നായര്‍ക്ക്‌ ഈ ഹരിജനപ്രസ്ഥാനത്തോട്‌ പരിപൂര്‍ണമായ ആനുകൂല്യമുണ്ടായിരുന്നുവെന്ന്‌ എനിക്കറിയാം. മാധവന്‍നായരുടെ ആദര്‍ശങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാതിനിധ്യം തികച്ചുമുള്ള ഒരു പ്രസ്ഥാനമാണിത്‌. സവര്‍ണ ഹിന്ദുക്കളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കുവാനും മര്‍ദ്ദിതരായ നമ്മുടെ ലക്ഷോപിലക്ഷം സഹോദരന്മാരുടെ അഭ്യുന്നതി കൈവരുത്തുവാനും മാധവന്‍നായര്‍ ചെയ്‌തിരുന്ന പോലുള്ള ത്യാഗങ്ങള്‍ ഇന്ന്‌ വളരെയേറെ വേണ്ടിയിരിക്കുന്നു. ഹരിജനോദ്ധാരണത്തിനുള്ള ഈ സംരംഭത്തില്‍ സവര്‍ണ്ണര്‍ നിഷ്‌കാമമായും ഹൃദയപൂര്‍വമായും സഹകരിക്കാതിരിക്കുന്നപക്ഷം ഒരു മതമെന്ന നിലയ്‌ക്ക്‌ ഹിന്ദു മതത്തിന്റെ ഭാവി പാടെ നിരാശജനകമാണ്‌.

read more

RECENT PROGRAM GALLERY